KeralaLatest NewsNews

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല: ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിക്കുമെന്ന് തമിഴ്‌നാട്

തിരുനെൽവേലി: അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്. ഡോക്ടർമാരുടെ വിദഗ്ധ സംഘം അരിക്കൊമ്പനെ പരിശോധിക്കുമെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ലെന്നാണ് വിവരം. ആവശ്യമെങ്കിൽ രണ്ടു ദിവസം കോതയാർ എത്തിച്ചു ചികിത്സ നൽകുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

Read Also: അഴിമതി തടയൽ: റവന്യു മന്ത്രി മുതൽ ജോയിന്റ് കമ്മീഷണർ വരെ ഓരോ മാസവും വില്ലേജ് ഓഫീസുകൾ സന്ദർശിക്കും

ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് തമിഴ്‌നാട് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

Read Also: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി: മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button