KeralaLatest NewsNews

കെ ഫോണ്‍ വഴി വളരെ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് എല്ലാ കേരളീയര്‍ക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ബദലാണ് കെ ഫോണെന്നും ഇതോടെ എല്ലാവരും റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റര്‍നെറ്റ് ചൂഷണങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറ്റ് സേവനദാതാക്കള്‍ നല്‍കുന്നതിലും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

Read Also; വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം

‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പദ്ധതി പഖ്യാപിച്ചപ്പോള്‍ സ്വപ്നം എന്ന് മാത്രമേ കരുതിയുള്ളൂ. എന്നാലിപ്പോള്‍ അത് നമ്മള്‍ യാഥാര്‍ത്യമാക്കി മാറ്റി. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. നാടിനോട് പറയുന്നത് നടപ്പിലാക്കുക ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ ചുമതലയാണ്. അതാണ് നിര്‍വഹിക്കുന്നത്’.

‘17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കി കഴിഞ്ഞു. 2105 വീടുകളിലും കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇവിടെയൊക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പ് നല്‍കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. അവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സവിശേഷ ഇടപെടല്‍’.

shortlink

Related Articles

Post Your Comments

Related Articles


Back to top button