Latest NewsKeralaNews

വസ്ത്രം പോലും മാറ്റാതെ രണ്ട് ദിവസമാണ് അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

ഈ മന്ത്രിയുടെ രാജിയാണ് രാഹുല്‍ ഗാന്ധിയും സംഘവും ആവശ്യപ്പെടുന്നത്, അദ്ദേഹം രാജിവച്ചാല്‍ നഷ്ടം രാജ്യത്തിന് : സന്ദീപ് വാര്യര്‍

പാലക്കാട്: അശ്വിനി വൈഷ്ണവ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കുറിപ്പ്. യുപിഎ കാലത്ത് കാലിത്തീറ്റ കള്ളന്‍ ലാലു കൊള്ളയടിച്ച് നശിപ്പിച്ച ഇന്ത്യന്‍ റെയില്‍വേയെ ആധുനികവല്‍ക്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം. വസ്ത്രം പോലും മാറ്റാതെ രണ്ട് ദിവസമാണ് അശ്വിനി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . ഈ മന്ത്രിയുടെ രാജിയാണ് രാഹുല്‍ ഗാന്ധിയും സംഘവും ആവശ്യപ്പെടുന്നത് . അദ്ദേഹം രാജിവച്ചാല്‍ നഷ്ടം രാജ്യത്തിനാണെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Read Also: കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം: യുവതി ബഹളംവെച്ചതോടെ പ്രതിയെ സഹയാത്രികര്‍ പിടികൂടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘അശ്വിനി വൈഷ്ണവ് , ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രി . യുപിഎ കാലത്ത് കാലിത്തീറ്റ കള്ളന്‍ ലാലു കൊള്ളയടിച്ച് നശിപ്പിച്ച ഇന്ത്യന്‍ റെയില്‍വേയെ ആധുനികവല്‍ക്കരിക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാള്‍ . ഐഐടി കാണ്‍പൂരില്‍ നിന്ന് എംടെക് , ഇരുപത്തിയേഴാം റാങ്കോടെ ഐഎഎസ് . പുതിയ ഇന്ത്യക്ക് വികസനക്കുതിപ്പ് നല്‍കാനുള്ള അശ്രാന്തപരിശ്രമത്തിനിടെ ഒരു അപകടം സംഭവിച്ചു . വസ്ത്രം പോലും മാറ്റാതെ രണ്ട് ദിവസമാണ് അശ്വിനി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . ഈ മന്ത്രിയുടെ രാജിയാണ് രാഹുല്‍ ഗാന്ധിയും സംഘവും ആവശ്യപ്പെടുന്നത് . അദ്ദേഹം രാജിവച്ചാല്‍ നഷ്ടം രാജ്യത്തിനാണ് . ഒരു സംശയവും വേണ്ട’. #ISuppportAshviniVaishnav

 

shortlink

Related Articles

Post Your Comments

Related Articles


Back to top button