
കളമശ്ശേരി: എറണാകുളം കളമശ്ശേരി സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്.
ആന്ധ്ര റാത്തൂർ സ്വദേശി ശ്രീകാന്താണ് ഭർത്താവ്. ശ്രീകാന്തിനൊപ്പം താമസിച്ചുവരുകയായിരുന്നു നീതു. ഇരുവരും ഐ.ടി മേഖലയിൽ ജോലിചെയ്യുന്നവരാണ്. ഒന്നര വയസ്സുകാരിയായ പുനർവി ഏക മകളാണ്. പുനർവി കളമശ്ശേരിയിലെ വീട്ടിലാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് നീതുവിന്റെ കുടുംബം ബംഗളൂരുവിൽ എത്തി. മരണകാരണം വ്യക്തമല്ല.
കളമശ്ശേരി ലക്ഷ്മി ഭവനത്തിൽ ശ്രീനിവാസന്റെയും അജിതയുടെയും മകളാണ് നീതു. സഹോദരൻ: നിധിൻ.ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ സി.വി. രാമൻ ഹോസ്പിറ്റലിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിലെത്തിച്ചു. സംസ്കാരം പിന്നീട് നടക്കും.
Post Your Comments