
മുംബൈ: മുംബൈയില്‍ മലാഡിൽ ഫ്‌ളാറ്റിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം പോലീസ് സ്ഥലത്തെത്തി ഫ്‌ളാറ്റിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിലാണ് മൃതദേഹം കിടന്നിരുന്നത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിൽ മുറിവുകളുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments