Latest NewsNewsBusiness

ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടാറ്റാ ഗ്രൂപ്പ്, ഗുജറാത്തിൽ വമ്പൻ ലിഥിയം ബാറ്ററി പ്ലാന്റ് ഉടൻ സ്ഥാപിക്കും

13,000 കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണ ചെലവ് കണക്കാക്കുന്നത്

ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ ഇലക്ട്രിക് ബാറ്ററി പ്ലാന്റ് നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വമ്പൻ ലിഥിയം ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഗുജറാത്ത് സർക്കാരുമായി ടാറ്റ ഗ്രൂപ്പ് കരാറിൽ ഒപ്പിട്ടിട്ടുണ്ട്. 13,000 കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണ ചെലവ് കണക്കാക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ അഗരതാസ് എനർജി സ്റ്റോറേജ് സൊലൂഷൻസ് എന്ന കമ്പനിയാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതോടെ, 20 ജിഗാവാട്ട് ഹവർ ശേഷിയുള്ള പ്ലാന്റാണ് ഗുജറാത്തിൽ നിർമ്മിക്കുക. ഇത് ലിഥിയം ബാറ്ററി നിർമ്മാണ രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ ടാറ്റ ഗ്രൂപ്പിനെ സഹായിക്കുന്നതാണ്. ടാറ്റ ഗ്രൂപ്പിന്റെ യൂണിറ്റായ ജാഗ്വാർ ലാൻഡ് റോവർ ബ്രിട്ടനിൽ ഇവി ബാറ്ററി നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് ഗുജറാത്തിലും പ്ലാന്റ് നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിട്ടത്. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ, പ്രത്യക്ഷമായും പരോക്ഷമായും 13,000-ലധികം പേർക്ക് തൊഴിൽ ലഭിക്കുന്നതാണ്.

Also Read: ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button