KeralaLatest NewsNews

ഇതൊക്കെ ഒരു തെറ്റാണോ ? കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള്‍ അംഗീകരിച്ചതാണ് : ജോയ് മാത്യു

വാഴക്കുല മുതല്‍ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ

കൊച്ചി: സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് സ്ഥിരം സംഭവമാകുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണ് ഇത്തവണ വിവാദത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ സഖാക്കളെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവും രംഗത്ത് എത്തി.

Read Also: ‘ഞാൻ പോകുന്നില്ല, ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ ഹനുമാൻ എന്റെ മടിയിലെങ്ങാനും വന്നിരുന്നാലോ’:പരിഹാസവുമായി ബിന്ദു അമ്മിണി

ഇതൊക്കെ ഒരു തെറ്റാണോ?, കോപ്പിയടി ഒരു സമരമാര്‍ഗമായി അംഗീകരിച്ചതാണെന്നും വാഴക്കുല മുതല്‍ ആരാന്റെ കവിത വരെ നമ്മള്‍ അടിച്ചുമാറ്റുമെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരിഹസിച്ച് രംഗത്ത് എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇതൊക്കെ ഒരു തെറ്റാണോ ? കോപ്പിയടിഒരു സമരമാര്‍ഗമായി നമ്മള്‍ അംഗീകരിച്ചതാണ് . വാഴക്കുല മുതല്‍ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാല്‍ നിലവിലുള്ള സമ്പ്രദായങ്ങളെ തകര്‍ത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കില്‍ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂര്‍ഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല.അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികള്‍ക്കും നല്ല നമസ്‌കാരം. മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികള്‍ എന്ന ഹതഭാഗ്യജന്മങ്ങള്‍ ഇന്‍ക്വിലാബ് സിന്ദാബാ….ബാ….’

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button