Latest NewsNewsIndia

ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു: റോഡിൽ വീണ ബോട്ടിലുകൾ എടുക്കാൻ ഓടിക്കൂടി നാട്ടുകാർ

അമരാവതി: ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. ആന്ധ്രാപ്രദേശിലെ ബയ്യാവരം ദേശീയപാതയിൽ കാസിംകോട്ട മണ്ഡൽ ജില്ലയിലാണ് സംഭവം. ഇരുന്നൂറോളം കെയ്സ് ബിയറാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് മറിഞ്ഞതോടെ ബിയർ ബോട്ടിലുകൾ എടുക്കാൻ ആളുകൾ ഓടിക്കൂടി. കയ്യിൽ കിട്ടിയ ബോട്ടിലുകൾ എടുത്ത് ആളുകൾ ഓടുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: 16​കാ​രി​യെ വി​റ​കു​മാ​യി പോ​ക​വേ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്കെത്തിച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം:പ്രതിക്ക് 12 വ​ർ​ഷം ത​ട​വ്

ട്രക്ക് മറിയുന്ന വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായത്. പൊട്ടാത്ത ബിയർ ബോട്ടിലുകൾ എടുക്കാൻ വെപ്രാളപ്പെടുന്ന നാട്ടുകാരെ വീഡിയോയിൽ കാണാം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായിരുന്നു വാഹനം മറിയാൻ കാരണം.

Read Also: മലപ്പുറത്തുകാരനാണെന്നതില്‍ അഭിമാനമുണ്ട്, മലപ്പുറത്തിന്റെ നായകന്‍ എന്ന് കേള്‍ക്കുന്നതും സന്തോഷം; ലുക്മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button