ErnakulamLatest NewsKeralaNattuvarthaNews

ഓട്ടോയിൽ എം.ഡി.എം.എ വിൽപന : യുവാവ് പിടിയിൽ

ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) അറസ്റ്റ് ചെയ്തത്

ചെങ്ങമനാട്: ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

പൊലീസ് പട്രോളിങ്ങിനിടെ കപ്രശ്ശേരിയിൽ വച്ചാണ് സംശയം തോന്നിയ പൊലീസ് സംഘം അഖിലിനെ ഓട്ടോ തടഞ്ഞ് നിർത്തി പരിശോധിച്ചത്. പൊലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ ഡപ്പികളിലും സിപ്പ് ലോക്ക് കവറുകളിലുമായി ഓട്ടോയിലെ ഡാഷ്ബോർഡിലാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നത്. 1.910 മില്ലി ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. രാസലഹരി തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Read Also : കോളേജ് ഒന്നുമല്ല ഹോസ്റ്റൽ ആണ് യഥാർത്ഥ പീഡനശാല, അമൽ ജ്യോതിയിലെ നാല് നരകവർഷങ്ങൾ പങ്കുവച്ച്‍ അനുജ ഗണേഷ്

വിൽപനക്കായാണ് ലഹരിപദാർഥം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും ഇയാൾ എത്രനാളായി ലഹരിപദാർഥങ്ങൾ വിൽപന നടത്തിവരുന്നത് സംബന്ധിച്ച് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button