Latest NewsNewsInternational

കാനഡയിലെ കാട്ടുതീ, പുകയില്‍ മൂടി ന്യുയോര്‍ക്ക്, 10 കോടി പേര്‍ ദുരിതത്തില്‍: N95 മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം

ന്യൂയോര്‍ക്ക്: കാനഡയില്‍ ഒരു മാസമായി തുടരുന്ന കാട്ടുതീയുടെ ദുരന്തം ന്യൂയോര്‍ക്കിലേക്കും. ന്യൂയോര്‍ക്ക് നഗരം പൂര്‍ണ്ണമായും പുകയില്‍ മൂടി. കനത്ത മഞ്ഞനിറയുള്ള പുകയാണ് ബുധനാഴ്ച നഗരത്തില്‍ നിറഞ്ഞിരിക്കുന്നത്. 10 കോടി പേര്‍ പുക മൂലം ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്ക്. ആളുകള്‍ കഴിവതും പുറത്തിറങ്ങരുതെന്നും എന്‍95 മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Read Also: എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? ഇക്കാ​ര്യങ്ങൾ അറിഞ്ഞിരിക്കണം

ന്യൂയോര്‍ക്കിനു പുറമേ മസാച്യുസെറ്റ്സ്, കണക്ടിക്കറ്റ് നഗരങ്ങളിലും എയര്‍ ക്വാളിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുപരിപാടികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും മുന്നറിയിപ്പുണ്ട്. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാന സര്‍വീസുകളെയും പുക ബാധിച്ചിട്ടുണ്ട്.

കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കാട്ടുതീ തുടരുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഇതിനകം കത്തിനശിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ നോവ സ്‌കോട്ടിയ മുതല്‍ കിഴക്ക് ക്യുബെക് വരെ തീ പടര്‍ന്നു. മേയ് മുതല്‍ അമേരിക്കയിലേക്ക് പുക എത്തിതുടങ്ങിയിരുന്നു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ് ഏറ്റവും ദുരിതത്തില്‍ പടിഞ്ഞാറ് ചിക്കാഗോ മുതല്‍ തെക്ക് അറ്റ്‌ലാന്റ വരെയും പുക എത്തിത്തുടങ്ങി.

കനത്ത പുകയില്‍ കാഴ്ചകള്‍ മറയുന്നത് മാത്രമല്ല, ശ്വാസതടസ്സവും ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഡെലവെയറിലെ വില്‍മിങ്ടണിലാണ് പുക ഏറ്റവും രൂക്ഷം.

കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള എല്ലാ സഹായവും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയ്ക്ക് വാഗ്ദാനം ചെയ്തു. നൂറുകണക്കിന് അമേരിക്കന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഇതിനകം കാനഡയില്‍ എത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button