Latest NewsKeralaNews

ബെവ്കോ ഷോപ്പുകളിൽ ഇനി ഈ രണ്ട് ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കും, കാരണം ഇതാണ്

ഷോപ്പുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ പ്രത്യേക തുക ഉടൻ അനുവദിക്കുന്നതാണ്

സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വിൽപ്പനശാലകളിൽ മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കൂടി ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം. ബെവ്കോ ചെയർമാൻ യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പലപ്പോഴും വിദേശത്തുനിന്നും, അന്യസംസ്ഥാനത്തുനിന്നും എത്തുന്നവർക്ക് ബെവ്കോ ഷോപ്പുകൾ കണ്ടെത്തുന്നതിൽ തടസ്സം നേരിടാറുണ്ട്. ഇത്തരത്തിൽ ഷോപ്പുകൾ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മറ്റു രണ്ട് ഭാഷകളിൽ കൂടി ബോർഡ് സ്ഥാപിക്കുന്നത്. ഇതിനോടൊപ്പം ഷോപ്പുകൾക്ക് മുൻപിലെ ബോർഡ്, ഇന വിലവിവരപ്പട്ടിക എന്നിവ രാത്രിയിലും കാണാൻ സാധിക്കുന്ന തരത്തിലുളള പ്രകാശ സംവിധാനം ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഷോപ്പുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ പ്രത്യേക തുക ഉടൻ അനുവദിക്കുന്നതാണ്. അതേസമയം, ഷോപ്പുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും അടക്കം പ്രവർത്തനക്ഷമം അല്ലെങ്കിൽ അറ്റകുറ്റപ്പണി നടത്താനോ, അവ മാറ്റി സ്ഥാപിക്കാനോ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനുള്ള ചുമതല റീജിയണൽ മാനേജർമാർക്കാണ് നൽകിയിട്ടുള്ളത്. ഷോപ്പുകളുടെ ചുറ്റുപാടുമുള്ള ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ഭിത്തികളിൽ പതിച്ച സ്റ്റിക്കറുകൾ നീക്കം ചെയ്യേണ്ടതാണ്. പലപ്പോഴും മദ്യക്കുപ്പികളിൽ ഒട്ടിച്ചിട്ടുള്ള സെക്യൂരിറ്റി ലേബൽ ഇളക്കി ചിലർ ഷോപ്പുകളുടെ ഭിത്തിയിലോ ഗേറ്റിലോ പതിപ്പിക്കാറുണ്ട്. ഇത്തരം സ്റ്റിക്കറുകളാണ്  നീക്കം ചെയ്യുക.

Also Read: ആദ്യം മകൾ, പിന്നെ അമ്മ, ശേഷം അവൾ… – മഹേഷ് കൊല്ലാൻ ഉദ്ദേശിച്ചത് ഇവർ മൂന്ന് പേരെ : റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button