Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.

ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണി നിരക്കിലും പ്രകടമാകുന്നത്.

Read Also : ‘വലിയൊരു ശബ്ദത്തോടെ വണ്ടി ഇടിച്ചു, ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത്: പൊട്ടിക്കരഞ്ഞ് ലക്ഷ്മി

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വില 4610 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. രണ്ട് രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button