Latest NewsNewsTechnology

കാപ്ഷനും മെസേജും ഇനി എളുപ്പത്തിൽ തയ്യാറാക്കാം! ഐഎ ടൂളുകൾ ഉപയോഗിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാമും

30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരവും ലഭ്യമാകും

വളരെയധികം ജനപ്രീതി നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം തന്നെ ലഭ്യമാണ്. ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കൈകോർത്ത് പുതിയ ഫീച്ചറുകൾ വികസിപ്പിക്കാനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ചാറ്റ്ബോട്ടിന് ഇൻസ്റ്റഗ്രാം ഉടൻ രൂപം നൽകിയേക്കുമെന്നാണ് സൂചന. ഇതോടെ, കാപ്ഷൻ എഴുതുന്നത് മുതൽ മെസേജ് അയക്കുന്നത് വരെ വളരെ എളുപ്പത്തിലാകും.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകാൻ സാധിക്കുമെന്നതാണ് ഇൻസ്റ്റഗ്രാം വികസിപ്പിച്ചെടുക്കുന്ന ചാറ്റ്ബോട്ടിന്റെ പ്രധാന പ്രത്യേകത. കൂടാതെ, 30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരവും ലഭ്യമാകും. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഒരു പ്രോഡക്റ്റ് ടീമിന് കമ്പനി തുടക്കമിടുന്ന കാര്യത്തെ കുറിച്ച് നേരത്തെ തന്നെ സക്കർബർഗ് സൂചനകൾ നൽകിയിരുന്നു. അതേസമയം, ഇൻസ്റ്റഗ്രാമിൽ എഐ ചാറ്റ്ബോട്ട് എപ്പോൾ അവതരിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ത​ട്ടി​പ്പ് ​ന​ട​ത്തി : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button