KottayamKeralaNattuvarthaLatest NewsNews

ശ്രദ്ധാ സതീഷിന്റെ ആത്മഹത്യ: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് താക്കീത് നൽകി ക്രിസ്ത്യൻ സംഘടനകളുടെ റാലി

കോട്ടയം: എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിവാദ നിഴലിലായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യൻ സംഘടനകൾ രംഗത്ത്. വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യൻ സംഘടനാ പ്രതിനിധികളും അടക്കം കോളേജിന് ഐക്യദാർഢ്യം അറിയിച്ച് കാഞ്ഞിരപ്പള്ളിയിൽ സംയുക്ത റാലി സംഘടിപ്പിച്ചു.

കോളേജ് മാനേജ്മെന്റിനെതിരെ വിദ്യാർത്ഥികളും ഇടത് വിദ്യാർത്ഥി സംഘടനകളും നടത്തിയ പ്രതിഷേധത്തിനതിരെയാണ് റാലി അരങ്ങേറിയത്. വിശ്വാസികളും വൈദികരും കന്യാസ്ത്രീകളും അണിനിരന്ന റാലിയിൽ, സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയർന്ന് കേട്ടത്. കോളേജിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും സർക്കാർ നിലപാടുകൾക്കും നൽകുന്ന താക്കീതാണിതെന്നും റാലിയിലൂടെ ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു.

വിവാഹം കഴിക്കണമെന്ന് ആവശ്യം, കാമുകിയെ ഒഴിവാക്കാനായി കൊലപാതകം ചെയ്ത് പൂജാരി: വിവാഹിതനായ പ്രതി അറസ്റ്റിൽ

എന്നാൽ, വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അമൽ ജ്യോതി കോളേജ് മാനേജ്മെന്റിന് പങ്കില്ലെന്ന് ബോധപൂർവം വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് എന്ന തരത്തിൽ പൊലീസ് ഉയർത്തിക്കാട്ടിയ തെളിവ് കുടുംബം തള്ളി. മാനേജ്മെന്റിനെ സഹായിക്കാനാണ് പോലീസിന്റെ നീക്കമെന്നും കുടുംബം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button