Latest NewsIndiaNews

സ്കൂളിൽ പർദ്ദ ധരിക്കരുതെന്ന് പറഞ്ഞ പ്രിൻസിപ്പലിന് ഭീകരസംഘടനയുടെ ഭീഷണി; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രിൻസിപ്പൽ

ശ്രീനഗർ: സ്‌കൂളിൽ ഡ്രസ് കോഡ് ആരോപിച്ച് ഭീകര സംഘടനയുടെ ഭീഷണി നേരിട്ട ശ്രീനഗറിലെ സ്‌കൂൾ പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു. ശ്രീനഗറിലെ വിശ്വഭാരതി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പളിന് നേരെയാണ് ഭീഷണിയുണ്ടായത്. യൂണിഫോമിന്റെ ഭാഗമായി ഹിജാബ് ധരിക്കാമെങ്കിലും സ്‌കൂളിനുള്ളിൽ പർദ്ദ ധരിക്കരുതെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതാനും വിദ്യാർത്ഥികൾ ഡ്രസ് കോഡ് അംഗീകരിക്കാൻ വിസമ്മതിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

തങ്ങളുടെ മതപരമായ ആചാരങ്ങൾക്കനുസരിച്ച് തങ്ങൾ എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കുന്നതിന് എന്തിനാണ് പ്രിൻസിപ്പൽ തടസം നിൽക്കുന്നതെന്നായിരുന്നു ഇവർ ചോദിച്ചത്. മതപരമായ ആചാരങ്ങൾക്കനുസരിച്ച് എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കുന്നതിന് എതിരാണ് പ്രിൻസിപ്പളുടെ തീരുമാനമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പർദ ധരിക്കണമെങ്കിൽ മദ്രസയിൽ ചേരണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി പെൺകുട്ടികൾ പറഞ്ഞു. കര്‍ണാടകയിലേത് പോലെ ശ്രീനഗറിലും ഡ്രസ് കോഡ് നടപ്പാക്കാനാണ് പ്രിന്‍സിപ്പളുടെ ശ്രമമെന്നും ചിലര്‍ ആരോപിച്ചു.

ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഭീകരസംഘടനയുടെ ഭീഷണി ഉണ്ടായത്. വിദ്യാർത്ഥികൾ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചെങ്കിലും, രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതോടെ വിഷയം ദേശീയതലത്തിൽ ചർച്ചയായി. സ്‌കൂളിലെ ഭൂരിഭാഗം പെൺകുട്ടികളും ഹിജാബ് ധരിക്കാറുണ്ടെന്നും ശരീരം മൊത്തം മൂടുന്ന ർദ്ദ ധരിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ, പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭീകരസംഘം പ്രസ്താവന പുറപ്പെടുവിച്ചു.

പിന്നാലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വികാരം വ്രണപ്പെടുത്തിയതിൽ ക്ഷമാപണം നടത്തി പ്രിൻസിപ്പൽ രം​ഗത്തെത്തുകയായിരുന്നു. വിദ്യാർഥികൾക്ക് പർദ ധരിക്കാമെന്നും ക്ലാസ് മുറികളിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button