ThiruvananthapuramKeralaNattuvarthaLatest NewsNews

പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കും: മഹാരാജാസ് വ്യാജരേഖ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കുമെന്നും കേരളത്തിലെ സര്‍വകലാശാലകള്‍ സ്വാതന്ത്ര്യവും അന്തസും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

‘കേരളത്തിലെ കോളേജുകളിൽ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ബാഹ്യ ഇടപെടലുകളുടെയും അതിപ്രസരമാണ്. സംസ്ഥാന സര്‍ക്കാരിന് കോളേജുകളുടെയും സര്‍വകലാശാലകളുടെയും കാര്യത്തില്‍ ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാന്‍,’ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button