KozhikodeKeralaNattuvarthaNews

ജീ​പ്പി​ൽ വെ​ച്ച് പെ​ൺ​കു​ട്ടി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും

ക​രി​യാ​ട് കി​ട​ഞ്ഞി സ്വ​ദേ​ശി​യാ​യ വ​ള്ളി​ൽ​താ​ഴ​ക്കു​നി വീ​ട്ടി​ൽ നൗ​ഷാ​ദി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

നാ​ദാ​പു​രം: പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​രി​യാ​ട് കി​ട​ഞ്ഞി സ്വ​ദേ​ശി​യാ​യ വ​ള്ളി​ൽ​താ​ഴ​ക്കു​നി വീ​ട്ടി​ൽ നൗ​ഷാ​ദി​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. നാ​ദാ​പു​രം അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി എം. ​ഷു​ഹൈ​ബാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

Read Also : ആര്‍ഷോയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ചിന്ത ജെറോം; ഗാന്ധിജി പിടികിട്ടാപ്പുള്ളി അല്ലായിരുന്നുവെന്ന് അവതാരകൻ

അ​തി​ജീ​വ​ത​യു​ടെ സ​ഹ​യാ​ത്രക്കാര​നാ​യിരുന്ന പ്ര​തി വി​ല്യാ​പ്പ​ള്ളി​യി​ൽ​ നി​ന്നും വ​ട​ക​ര​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ വെ​ച്ച് അ​പ​മാ​നി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ ആണ് കോടതി വിധി. വ​ട​ക​ര പൊ​ലീ​സ് ആണ് കേസ് ചാ​ർ​ജ് ​ചെ​യ്ത് അന്വേഷണം നടത്തിയത്. പി​ഴ​ത്തു​ക അ​തി​ജീ​വ​ത​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ല്ല കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 15 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button