MalappuramKeralaNattuvarthaLatest NewsNews

വെള്ളിയാഴ്ച ജുമുഅ സമയത്ത് പിഎസ്‌സി പരീക്ഷ: മാറ്റി വയ്ക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത്

മലപ്പുറം: ജൂൺമാസം 23 ാം തീയതി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലീം ജമാഅത്ത്. ഹയർസെക്കൻഡറി അറബി അദ്ധ്യാപക എച്ച്എസ്എസ്ടി ഓൺ ലൈൻ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ആവശ്യം. ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തീരുമാനിച്ചിരിക്കുന്ന പരീക്ഷാസമയം പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്ക്കാരം തടസപ്പെടുത്തുമെന്നാണ് കേരള മുസ്ലീം ജമാഅത്തിന്‍റെ വാദം. കേരള മുംസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ

ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന സമയം അംഗീകരിക്കാനാവുന്നതല്ലെന്നും നിലവിലെ സാഹചര്യം പരിഗണിച്ച് ബന്ധപ്പെട്ടവർ ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാ സമയം നൽകണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button