KeralaLatest NewsNews

തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണു: മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽ റബ്ബർ മരം മറിഞ്ഞു വീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആര്യങ്കോട് ഇടവാൽ വെട്ടുവിളയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം.

റബ്ബർ തോട്ടത്തിൽ തൊഴിലുറപ്പ് പണി നടക്കവെ തൊഴിലാളികളുടെ ദേഹത്തേക്ക് റബ്ബർ മരം മറിഞ്ഞ് വീഴുകയായിരുന്നു.

തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു തൊഴിലാളിയുടെ കൈയ്‌ക്കും കാലിനും പൊട്ടലുണ്ട്. പരിക്കേറ്റ രണ്ട് പേർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button