കഞ്ചാവ് വേട്ട: പ്രതികൾ പിടിയിൽ

പാലക്കാട്: പാലക്കാട് അഗളിയിൽ 8.29 കിലോഗ്രാം കഞ്ചാവുമായി രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ പുളിയപതി ഭാഗത്തു നിന്നാണ് കോട്ടത്തറ സ്വദേശികളായ സെൽവരാജ്, ശിവകുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി കോട്ടത്തറ സ്വദേശി രാജേന്ദ്രൻ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അഗളി റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ പാലക്കാട് IB യൂണിറ്റുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Read Also: കുറ്റവാളിയിൽ നിന്നും 20,000 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയില്ല: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംഘത്തിൽ EI & IB പ്രിവന്റീവ് ഓഫീസർ ആർ എസ് സുരേഷ്, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എ എസ് പ്രവീൺ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ പ്രദീപ്, എ കെ രജീഷ്, WCEO എം ഉമ രാജേശ്വരി, ഡ്രൈവർ റ്റി എസ് ഷാജിർ എന്നിവർ പങ്കെടുത്തു.

അതേസമയം, കാസർഗോഡ് കറന്തക്കാട് ദേശത്തു വച്ച് 2.05 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കണ്ണൂർ കടന്നപ്പള്ളി സ്വദേശി ഷമ്മാസ് കെ, കണ്ണൂർ തിമിരി സ്വദേശി ജിത്തു എന്ന് വിളിക്കുന്ന അബ്രഹാം തോമസ് എന്നിവരാണ് പ്രതികൾ.

Read Also: ശ്രദ്ധാ സതീഷിന്റെ ആത്മഹത്യ: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് താക്കീത് നൽകി ക്രിസ്ത്യൻ സംഘടനകളുടെ റാലി

Share
Leave a Comment