Latest NewsNewsIndia

15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

ഉത്തര്‍പ്രദേശ്‌: ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് തുണ്ട്ല പൊലീസ് സ്ഥലത്തെത്തി.

അന്വേഷണത്തിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഗ്രാമത്തിൽ നിന്ന് കാണാതായ പത്താം വിദ്യാർത്ഥിയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് തുണ്ട്ല സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button