Latest NewsKeralaCinemaMollywoodNewsEntertainment

ഇന്ത്യൻ ആർമിയെ കുറിച്ച് എന്തും പറയാമെന്നാണോ? അതിന്‍റെ ഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ലെ ടാസ്കില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥ വിവാദമായിരുന്നു. പാര കമാന്‍റോയായ ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും മിഥുൻ പറഞ്ഞിരുന്നു. അവളുടെ മൃതദേഹം ഇന്ത്യൻ പതാക പുതപ്പിച്ച് കിടത്തിയപ്പോൾ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞുവെന്നും മിഥുൻ ജീവിതാനുഭവം പറയുന്നതിനിടെ പറഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. പുതിയ എപ്പിസോഡില്‍ അനിയന്‍ മിഥുനെ കാര്യമായി തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യുകയാണ് മോഹന്‍ലാല്‍.

ഇന്ത്യൻ ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നും, വായിൽ തോന്നിയതൊക്കെ പറയാനുള്ളതാണോ ഇന്ത്യൻ ആർമിയെന്നും മോഹന്ലാല് മിഥുനോട് ചോദിച്ചു. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ല. എവിടെയായിരുന്നു ആര്‍മിക്കൊപ്പം എന്ന് ചോദിച്ചപ്പോള്‍. അനിയന്‍ ജമ്മുവിലായിരുന്നു എന്ന് പറഞ്ഞു. ഇന്ത്യ മുഴുവന്‍ ആ ആര്‍മി ഓഫീസറുമായി കറങ്ങിയെന്നാണ് മിഥുൻ പറയുന്നത്. ഏത് ഭാഷയിലാണ് സംസാരിച്ചത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മിക്സ് ചെയ്താണ് സംസാരിച്ചത് എന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. എന്നാല്‍ അതും മോഹന്‍ലാലിന് വിശ്വാസമായില്ല. ഇതോടെ നിങ്ങള്‍ പറഞ്ഞ പലതും തെറ്റാണ് എന്ന് മോഹന്‍ലാല്‍ ശബ്ദം കടുപ്പിച്ചതോടെ പെട്ടെന്ന് അനിയന്‍ മിഥുന് തളര്‍ച്ച വന്നു.

നിങ്ങള്‍ പറഞ്ഞത് സത്യമാണോ എന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. എന്നാല്‍ ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം എന്നാല്‍ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുന്‍ വീണ്ടും പറഞ്ഞു. ഇതോടെ മിഥുന്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാം. പക്ഷെ അതില്‍ ആര്‍മിയെക്കുറിച്ചാണ് പറയുന്നത് അവര്‍ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്ന ഭവിഷ്യത്തിൽ ഈ ഷോയ്ക്കോ തനിക്കോ പങ്കില്ലെന്ന് മോഹൻലാൽ തീർത്ത് പറഞ്ഞു.

പൊതുജനങ്ങൾക്ക് ഇന്ത്യൻ ആർമിയിലെ ഉദ്യോ​ഗസ്ഥരെ നേരിൽപോയി കാണാനോ അതിവേ​​ഗം കടന്നുചെന്ന് സമ്പർക്കം പുലർത്താനോ സാധ്യമല്ല. അവരുടെ ക്യാമ്പുകളിൽ പ്രവേശിക്കണമെങ്കിൽ പോലും നൂലാമാലകൾ നിരവധിയാണ്. ഓരോ പട്ടാളക്കാരനും വിവിധ ദൗത്യം പേറിയാണ് രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ‌ ഒരു ആർമി ഉദ്യോ​ഗസ്ഥയുടെ മുറിയിൽ കയറി ചെന്ന് സംസാരിച്ചുവെന്ന് മിഥുൻ പറഞ്ഞപ്പോൾ പ്രേക്ഷകർക്കും വിശ്വസിക്കാനായില്ല. സംഭവം പുറത്ത് വലിയ ചർച്ചയായതോടെ ആർമിയിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേർ പ്രതികരിച്ച് എത്തി. മിഥുൻ പറഞ്ഞത് പോലൊരു പെൺകുട്ടി ആർമിയിൽ ഇതുവരേയും ജോലി ചെയ്തിട്ടില്ലെന്നാണ് എല്ലാവരും അന്വേഷണത്തിന് ശേഷം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button