AlappuzhaKeralaNattuvarthaLatest NewsNews

‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’

ആലപ്പുഴ: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം എന്ന് ജോൺ ഡിറ്റോ പറയുന്നു. എസ്എഫ്ഐ അല്ലാത്തവരെ തല്ലിച്ചതയ്ക്കുക എന്നത് വലിയ വിപ്ലവമായിട്ടാണ് കരുതിപ്പോന്നതെന്നും കലാലയങ്ങളെ ജ്ഞാനവിനിമയങ്ങളുടെ ഇടമല്ലാതാക്കിത്തീർത്തത് എസ്എഫ്ഐ ആണെന്നും ജോൺ ഡിറ്റോ പറഞ്ഞു.

‘ഇളയിടത്തു തമ്പുരാന്റെ ഡോക്ട്രേറ്റിനെക്കുറിച്ച് എഴുതിയപ്പോഴും ചിന്താ ജെറോമിന്റെ ഗവേഷണ വിഷയത്തെക്കുറിച്ചെഴുതിയപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി, തന്നെ മൂന്നുവട്ടം തലസ്ഥാനത്ത് നടത്തിച്ചു,’ എന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

SFI ക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ 25 വർഷം മുമ്പു മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം. SFI അല്ലാത്തവരെ തല്ലിച്ചതയ്ക്കുക എന്നത് വലിയ വിപ്ലവമായിട്ടാണ് കരുതിപ്പോന്നത്. കലാലയങ്ങളെ ജ്ഞാനവിനിമയങ്ങളുടെ ഇടമല്ലാതാക്കിത്തീർത്തത് SFI തന്നെയാണ്. ഇളയിടത്തു തമ്പുരാന്റെ ഡോക്ട്രേറ്റിനെക്കുറിച്ച് ഞാൻ എഴുതിയപ്പോഴും ചിന്താ ജെറോമിന്റെ ഗവേഷണ വിഷയത്തെക്കുറിച്ചെഴുതിയപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി എന്നെ മൂന്നുവട്ടം തലസ്ഥാനത്ത് നടത്തിച്ചു.

ഭാര്യക്ക് നൽകിയ വാക്ക് പാലിക്കാൻ ഒന്നരക്കോടി രൂപ മുടക്കി കപ്പൽ പോലൊരു വീട്: സ്‌നേഹ സമ്മാനവുമായി ഭർത്താവ്

നടൻ ദിലീപിനനുകൂലമായി FB യിലെഴുതിയതിന് തിരുവനന്തപുരം Hightech സെല്ലിൽ SPയുൾപ്പെടെ 7 പേർ ഇരുന്ന് എന്നെ 6 മണിക്കൂർ ചോദ്യം ചെയ്തു. ദിലീപുമായി ചേർന്ന് ഞാൻ ഗൂഢാലോചന നടത്തിയത്രേ.. ദിലീപിന് എന്നെ അന്നു വരെ അറിയില്ലായിരുന്നുവെന്നതാണ് സത്യം.. അവസാനം ഗൂഢാലോചന റിപ്പോർട്ടുമായി കോടതിയിൽ ചെന്നപ്പോൾ കോടതി അത് ആദ്യം തിരിച്ചയയ്ക്കുകയും രണ്ടാമത് നൽകിയപ്പോൾ കോടതി നേരിട്ട് ഞങ്ങളെ വിളിച്ചുവരുത്താമെന്ന് പറയുകയുകയുമാണുണ്ടായത് .

അന്ന് policeന്റെ റിപ്പോർട്ട് ചാനൽ ചർച്ചയാക്കി നികേഷ് കുമാർ ഗൂഢാലോചനാവാദത്തിന് പ്രസിദ്ധി നൽകുകയും ചെയ്തു.  എന്റെ Phone നമ്പർ തിരുവനന്തപുരത്ത് ട്രാക്ക് ചെയ്യുന്നുണ്ടെന്ന് അറിയാവുന്ന എന്റെ classmate ആയ Dysp എന്നെ വിളിക്കുകയോ എന്റെ Phone എടുക്കുകയോ ചെയ്യാതായി. എന്നോട് അത് പറയാൻ മറ്റൊരു സുഹൃത്തിനെ ഏൽപ്പിക്കുകയും ചെയ്തു. ഇതാണ് സാംസ്ക്കാരിക കേരളം. ഫാസിസ്റ്റ് വിരുദ്ധ ഇടതു കേരളം.
ഒരു പ്രസ്ഥാനത്തിന്റേയോ ഒന്നിന്റേയും പിന്തുണയില്ലാത്ത ഒറ്റയ്ക്കൊരുത്തനായ എന്നെ
സത്യം എഴുതിയതിന് ഇത്രമാത്രം വേട്ടയാടുന്നെങ്കിൽ ഏഷ്യാനെറ്റിനേയും മറുനാടനെയുമൊക്കെ
എന്തൊക്കെ ചെയ്യില്ല. ?

ടെ​സ്റ്റ് ഡ്രൈ​വി​ന്​ കൊ​ടു​ത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങി : യുവാവ് അറസ്റ്റിൽ

മറുനാടൻ ഷാജൻ സ്കറിയ അജിത് ഡോവൽ ,യൂസഫലി തുടങ്ങിയവരെ വച്ച് ( കാരവൻ വാർത്ത Copy ചെയ്തത്) തെളിവില്ലാത്ത വാർത്ത നൽകിയത് ശരിയായ നടപടിയല്ല.
ഷാജന് You tube viewers നെക്കിട്ടി. കേസ് നടത്താനുള്ള കാശും കിട്ടി. ഏഷ്യാനെറ്റിനും കിട്ടി..
അതിനാൽ ഞാൻ മാത്രം ഒരു കാര്യവുമില്ലാതെ വെയിൽ കൊള്ളുന്നതെന്തിനാ? മിണ്ടാതിരിക്കേണ്ട കാലമാണിത്.. മന:സമാധാനത്തോടെ ജീവിക്കാൻ സാധ്യമാകാത്ത വിധമാകുന്നു കേരളം. സമ്മർദ്ദം (Stress) താങ്ങാനാവാതെ ഞാൻ icu വിൽ വരെ കയറിയിറങ്ങി.
എന്റെയൊപ്പം ദിലീപുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെട്ട ഭാരത് ലൈവ് ന്റെ സാരഥി ജസ്റ്റിൻ ഡൊണാൾഡ് ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
പ്രണാമം..

shortlink

Related Articles

Post Your Comments

Related Articles


Back to top button