Latest NewsIndiaNews

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ വധുവിന്റെറീൽസ്: ഹെൽമെറ്റ്ഇല്ലാത്തതിന് 1000,ലൈസൻസ്ഇല്ലാത്തതിന് 5,000, പിഴചുമത്തി പൊലീസ്

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്.

‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ്‌ യുവതി വീഡിയോ പങ്കു വച്ചത്‌. വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചു കൊണ്ട്‌ യുവതി നടത്തിയ പ്രകടനത്തിന് 6000 രൂപയാണ് പൊലീസ് പിഴ ചുമത്തിയത്. ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപയും ആണ് പിഴ.

ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ വീഡിയോയും പിഴ രസീതിന്റെ ചിത്രവും ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button