Latest NewsNewsInternational

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന

ബെയ്‌ജിങ്‌: രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം തര്‍ക്കം തുടരുന്നതിനിടെ, ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ച് ചൈന. ഈ മാസം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിടണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്ന് ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തേ, ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ ചൈനയില്‍ നിന്ന് മടങ്ങിയിരുന്നു. പ്രസാര്‍ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. ഇതിന് പിന്നാലെയാണ് നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ അധികൃതർ ആവശ്യപ്പെട്ടത്.

പനവല്ലിയില്‍ കടുവയുടെ ആക്രമണം : പശുകിടാവിനെ കൊലപ്പെടുത്തി

എന്നാൽ, മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button