Latest NewsKeralaNews

കേരളത്തെ പിടിമുറുക്കി പ്രമേഹം! പ്രമേഹ ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു

ദേശീയ ശരാശരി 11 ശതമാനമായിരിക്കെയാണ് കേരളത്തിൽ കണക്കുകൾ കുതിച്ചുയർന്നത്

കേരള ജനതയെ ഒന്നടങ്കം പിടിമുറുക്കുകയാണ് പ്രധാന ജീവിതശൈലി രോഗമായ പ്രമേഹം. നിലവിൽ, കേരളത്തിലെ പ്രമേഹ ബാധിതരുടെ എണ്ണം 43.5 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഇതോടെ, കുട്ടികളടക്കം 1.5 കോടി ആളുകൾ പ്രമേഹത്തിന്റെ പിടിയിലാണ്. ഇതിൽ 25.5 ശതമാനം ആളുകൾ പ്രമേഹ ചികിത്സയ്ക്കായി വലിയ തുകയാണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി 11 ശതമാനമായിരിക്കെയാണ് കേരളത്തിൽ കണക്കുകൾ കുതിച്ചുയർന്നത്.

ആരോഗ്യത്തിന് അനുയോജ്യമല്ലാത്ത ജീവിതശൈലി പിന്തുടരുന്നതിനാൽ കുട്ടികൾ അടക്കമുള്ളവരെ പ്രമേഹം പിടികൂടിയിട്ടുണ്ട്. പ്രിസ്ക്രിപ്ഷൻ അടിസ്ഥാനപ്പെടുത്തുമ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് പ്രമേഹത്തിനുള്ള മരുന്നാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗമാണ് പലരിലും നേരത്തെ തന്നെ പ്രമേഹം പ്രകടമാകുന്നതിന്റെ പ്രധാന കാരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ 50 വയസ് കഴിഞ്ഞവരിലാണ് സാധാരണയായി ടൈപ്പ്- 2 പ്രമേഹം കണ്ടുവരുന്നത്. നിലവിൽ, 10 വയസിനും 20 വയസിനും ഇടയിൽ രോഗബാധിതരാകുന്ന കുട്ടികളിൽ 50 ശതമാനവും ടൈപ്പ്- 2 പ്രമേഹമാണ്.

Also Read: ‘മുഖവും വയറും നായ്ക്കൾ കടിച്ചുകീറി, മിണ്ടാൻ കഴിയാത്തതിനാൽ ഉറക്കെ നിലവിളിക്കാൻ പോലുമായില്ല’; നോവായി നിഹാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button