KeralaLatest NewsNews

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങി; യുവാവിനെ ട്രെയിൻ നിര്‍ത്തി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലെ പാളത്തിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി ലോക്കോ പൈലറ്റ്. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് പാളത്തിൽ കിടന്നുറങ്ങിയത്,

എഴുകോൺ റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇഎസ്ഐ ആശുപത്രിക്കു സമീപമെത്തിയപ്പോൾ യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു. വേഗം കുറവായിരുന്നതിനാൽ തീവണ്ടി നിർത്തി ലോക്കോ പൈലറ്റും യാത്രികരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റി എഴുകോൺ പോലീസിൽ ഏൽപ്പിച്ചു.

പോലീസിന്റെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനാൽ ഈ ഭാഗത്ത് തീവണ്ടികൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button