KeralaLatest NewsNews

മാനസികപ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ചു: പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണസംഘം

ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി ആലപ്പുഴയില്‍ അറസ്റ്റില്‍. മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് പിടിയിലായത്. 2015ൽ ആണ് സംഭവം. അറസ്റ്റിലായ വിജു ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.

ഒട്ടേറെ തവണ കോടതിയിൽ ഹാജരാകുവാൻ കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഹാജരാകാതിരുന്നതിനാൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ചെങ്ങന്നൂർ ഡിവൈഎസ്പി, എംകെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെൺമണി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് ലാൽ വി, വി ജയരാജ് എന്നിവർ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ പുതിയ ഫോൺ നമ്പർ ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button