Latest NewsNewsBusiness

ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോൾ ലഭിച്ചത് 2 ലക്ഷം രൂപയുടെ 2000 നോട്ടുകൾ! ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്

ഭക്തരിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

രാജ്യത്ത് 2000 രൂപ കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയിൽ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ 2000 രൂപയുടെ നോട്ടുകളാണ് ഭൂരിഭാഗവും. കഴിഞ്ഞ ദിവസം തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ അധികൃതർ ഭണ്ഡാരം തുറന്നപ്പോൾ രണ്ട് ലക്ഷം രൂപയുടെ 2000 നോട്ടുകളാണ് ലഭിച്ചത്. നോട്ട് നിരോധനത്തിനു മുൻപ് 2000 രൂപയുടെ ഒന്നോ രണ്ടോ നോട്ടുകൾ ലഭിച്ച സ്ഥാനത്താണ് ഇത്തവണ ലക്ഷങ്ങൾ ലഭിച്ചിരിക്കുന്നത്.

ഭക്തരിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കണമെന്ന് ഇതിനോടകം തന്നെ എൻഡോവ്‌മെന്റ് വകുപ്പ് ക്ഷേത്രാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, ഭൂരിഭാഗം ക്ഷേത്രങ്ങളിലും സേവാ ടിക്കറ്റ്, പൂജാ സാമഗ്രികൾ, പ്രസാദം എന്നിവ വാങ്ങുന്നതിനായി ക്ഷേത്ര കൗണ്ടറുകളിൽ 2000 രൂപയുടെ നോട്ടുകളാണ് ഉപയോഗിക്കുന്നത്. ഈ വർഷം സെപ്റ്റംബർ അവസാനം വരെ 2000 രൂപ നോട്ടുകൾ സ്വീകരിക്കാൻ സമയം നൽകിയതിനാൽ ക്ഷേത്രങ്ങളും 2000 രൂപ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Also Read: ശബരിമല സന്നിധാനത്ത് അയ്യപ്പന്മാരെ നയിച്ച അനൗൺസർ ശ്രീനിവാസ് സ്വാമി അന്തരിച്ചു

പ്രതിദിനം നിരവധി ഭക്തന്മാർ എത്തുന്ന ഭദ്രാചലം സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രം, വെമുലവാട ശ്രീരാജ രാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ഹുണ്ടികപ്പണം ഇനിയും എണ്ണാൻ ആരംഭിച്ചിട്ടില്ല. ഈ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ ക്ഷേത്രങ്ങളിലെ 2000 രൂപാ നോട്ടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button