ErnakulamKeralaNattuvarthaLatest NewsNews

‘ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദി’: വിശ്വസിക്കാൻ കൊള്ളില്ലെന്ന് സിപിഎം

കൊച്ചി: അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്നും വിശ്വാസത്തിലെടുക്കാനാകില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞു.

നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജിക്കു പിന്നിൽ, രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വർഗീസ് ആരോപിച്ചു. ‘ഹരീഷ് വാസുദേവൻ ഒരിക്കലും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ് അദ്ദേഹം. മാത്രമല്ല, ഇവിടെ കസ്തൂരി രംഗൻ – ഗാഡ്ഗിൽ വിഷയം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണ്,’ സിവി വർഗീസ് പറഞ്ഞു.

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രിയുടെ നില ഗുരുതരം,ഹൃദയത്തിൽ 3 ബ്ലോക്ക്: അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി

ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമ്മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ എർത്ത്, വൺ ലൈഫ് സംഘടന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ 3 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button