ErnakulamLatest NewsKeralaNattuvarthaNews

കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം : സംഭവം ചീയപ്പാറയിൽ

അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്

കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചീ​യ​പ്പാ​റ​യി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം. യാ​ത്ര​ക്കാ​ര്‍ നി​സാ​ര പ​രി​ക്കോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : രാജ്യത്തെ ഏറ്റവും മികച്ച പാല്‍ മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ആ​ണ് അ​പ​ക​ടം നടന്നത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അ​പ​ക​ട​ത്തി​ന് കാ​ര​ണം ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് നി​ഗ​മ​നം.

ദേ​ശീ​യ​പാ​ത ജാ​ഗ്ര​ത സ​മി​തി ക​ണ്‍​വീ​ന​ര്‍ മ​ഹേ​ഷ് വാ​ള​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഹൈ​വേ പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ വ​ട​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ക​ളി​ല്‍ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന്, ആം​ബു​ല​ന്‍​സി​ല്‍ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ല്‍​നി​ന്നു കാ​ണാ​നാ​കാ​ത്ത​ത്ര ദൂ​ര​ത്താ​ണ് കാ​ര്‍ പ​തി​ച്ച​ത്. രാ​ത്രി​യോ​ടെയാണ് കാ​ര്‍ പു​റ​ത്തെ​ടു​ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button