Latest NewsNewsBusiness

ചട്ടലംഘനം: നാല് സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്

അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് 10 ലക്ഷം രൂപയാണ് രാജ്കോട്ട് സഹകരണ ബാങ്കിന് പിഴ ചുമത്തിയത്

ചട്ടലംഘനം നടത്തിയ സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നാല് സഹകരണ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്കോട്ട് സഹകരണ ബാങ്ക്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്സ് ബാങ്ക് ലിമിറ്റഡ്, ബീഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജോവായി കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ ബാങ്കുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ ഒടുക്കേണ്ടതാണ്.

അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് 10 ലക്ഷം രൂപയാണ് രാജ്കോട്ട് സഹകരണ ബാങ്കിന് പിഴ ചുമത്തിയത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയം നേരിട്ട തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 2 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, വിവിധ നിയമലംഘനങ്ങളെ തുടർന്ന് ബീഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് 60 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. ഇന്റർ-ബാങ്ക് എക്സ്പോഷർ പരിധി ലംഘിച്ചതിനും, അത്തരം അക്കൗണ്ടുകളുടെ അപകട സാധ്യത വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തുന്നതിലും പരാജയപ്പെട്ടതിനെ തുടർന്ന് ജോവായി സഹകരണ ബാങ്കിന് 6 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

Also Read: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഡിആർഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button