PathanamthittaLatest NewsKeralaNattuvarthaNews

ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടം

കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ൽ പ​ഴ​യ പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്

കോ​ന്നി: പ​യ്യ​നാ​മ​ണ്ണി​ൽ ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ൽ പ​ഴ​യ പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ പാ​റ​മ​ട​യി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്നം ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ന്റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും മ​തി​ൽ പൊ​ളി​ച്ച് മു​ന്നോ​ട്ടു​പോ​യ ലോ​റി തോ​ടി​ന് മ​റു​ക​ര​യി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. അപകട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം ത​ക​ർ​ന്നു.

Read Also : ഒറ്റനോട്ടത്തിൽ യുടിഎസ് ആപ്പിലെ മാതൃകയിൽ ട്രെയിൻ ടിക്കറ്റ്! വ്യാജ ടിക്കറ്റുമായി യാത്ര ചെയ്ത വിരുതൻ പിടിയിൽ

അ​മ്പ​ല​പ്പു​ഴ​യി​ൽ ​നി​ന്ന്​ പ​യ്യ​നാ​മ​ണ്ണി​ലെ​ത്തി പാ​റ​ക​യ​റ്റി തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​റ​ക്ക​ത്തി​ൽ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ലോ​റി ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​റ ഉ​ൽ​പ​ന്ന​ങ്ങ​ൾ നീ​ക്കം ​ചെ​യ്ത​ശേ​ഷം ക്ര​യി​ൻ ഉ​പ​യോ​ഗി​ച്ചാണ് ലോ​റി ക​ര​ക്കു​ക​യ​റ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button