KasargodKeralaNattuvarthaLatest NewsNews

ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി ന​ശി​പ്പി​ച്ചു

ഫി​ഷ​റീ​സ് ഫു​ഡ് സേ​ഫ്റ്റി‌ ഉദ്യോ​ഗസ്ഥരും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഞ്ഞ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആണ് പഴകിയ മത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചത്

കാ​ഞ്ഞ​ങ്ങാ​ട്​: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 10 കി​ലോ​ഗ്രാം പഴകിയ മത്സ്യം പിടികൂടി ന​ശി​പ്പി​ച്ചു. ഫി​ഷ​റീ​സ് ഫു​ഡ് സേ​ഫ്റ്റി‌ ഉദ്യോ​ഗസ്ഥരും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഞ്ഞ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആണ് പഴകിയ മത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചത്.

Read Also : മുക്കാല്‍ ലക്ഷം ശമ്പളവും അലവന്‍സും ഉണ്ടായിട്ടും സ്വർണക്കടത്തുകാരില്‍ നിന്ന് മാസപ്പടി വാങ്ങും: ഞെട്ടിക്കുന്ന വിവരങ്ങൾ

തി​ലോ​പ്പി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ഴ​കി ദ്ര​വി​ച്ച ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്ന മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ലാ ക​ല​ക്​​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ നി​യോ​ഗി​ച്ച സം​യു​ക്ത അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശക്ത​മാ​ക്കി​.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. സ​തീ​ശ​ൻ ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ കെ.​എ​സ്. ടെ​സ്സി, ഭ​ക്ഷ്യസു​ര​ക്ഷ ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, ഡോ. ​ബി​നു ഗോ​പാ​ൽ, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button