KeralaLatest NewsIndia

ഇന്ത്യൻ പ്രസിഡൻ്റ് ആക്കാമെന്ന് പറഞ്ഞാലും എൽഡിഎഫിലേക്കില്ല, അത് സാമൂഹ്യ വിരുദ്ധരുടെ അഭയകേന്ദ്രം: പിസി ജോർജ്

ഇന്ത്യൻ പ്രസിഡൻ്റാക്കാമെന്ന് പറഞ്ഞാലും എൽഡിഎഫിലേക്ക് പോകില്ലെന്ന്  ജനപക്ഷം നേതാവ് പി.സി.ജോർജ്. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് എൽഡിഎഫിൽ ചേരുന്നത് എന്ന് തുറന്നു പറയുന്ന അദ്ദേഹം, തന്നെ തല്ലിക്കൊന്ന് കുഴിച്ചിട്ടാലും എൽഡിഎഫിലേക്ക് പോകില്ലെന്ന്  വ്യക്തമാക്കുന്നു. ഇടത് സർക്കാർ സാമൂഹ്യവിരുദ്ധരുടെ അഭയ കേന്ദ്രമായി മാറി. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും ശബ്ദിച്ചാലോ സമരം നടത്തിയാലോ പ്രതിയാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടതികൾ പ്രവർത്തിക്കുന്നത് കൊണ്ടു മാത്രമാണ് താൻ പുറത്തിറങ്ങി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷി, ആരോഗ്യം വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സർവ മേഖലകളെയും തകർത്ത ഭരണമാണ് കഴിഞ്ഞ ഏഴ് വർഷമായി നടക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇടത് സർക്കാരിന്റെ മുഖമുദ്ര. സംസ്ഥാനത്തിന്റെ പൊതുകടം 4.67 ലക്ഷം കോടിയായി മാറിയിട്ടും ധൂർത്തും അഴിമതിയും സർക്കാർ തുടരുകയാണ്. സ്വർണ കള്ളകടത്ത്, ലൈഫ് മിഷൻ കോഴ എന്നീ കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്. കെ റെയിൽ പദ്ധതി വഴി കോടികളുടെ കമ്മീഷൻ അടിക്കാനായിരുന്നു ഇടത് സർക്കാരിന്റെ പദ്ധതി. ജനങ്ങളുടെ ശക്തമായ എതിർപ്പോടെയാണ് സർക്കാരിന് പിന്നോക്കം പോകേണ്ടി വന്നത്.

മോൻസൻ മാവുങ്കൽ വായ തുറന്നാൽ ഒരു മന്ത്രിയും, രണ്ട് മുൻ മന്ത്രിമാരും, പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാകുമെന്നും പി.സി. ജോർജ് ആരോപിച്ചു. കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് 500 രൂപയാണ് സിപിഎം നൽകിയത്. മന്ത്രി വാസവനോട് ചോദിച്ചാൽ ഇക്കാര്യത്തിലെ സത്യാവസ്ഥ അറിയാനാകും. വാസവൻ വന്നതിൻ്റെ പിറ്റേ ദിവസം മുതലാണ് പണം വിതരണം ചെയ്തത്. 22 വോട്ടുള്ള ഒരു മേഖലയിൽ ഓരോരുത്തർക്കും 5000 രൂപ വീതമാണ് വിതരണം ചെയ്തത്. പണം വാങ്ങിയവരാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്ന് പി സി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button