NewsIndiaBusiness

രാജ്യത്തെ ആധ്യാത്മിക തലസ്ഥാനമാകാനൊരുങ്ങി അയോധ്യ, കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് യോഗി സർക്കാർ

അയോധ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള 44 പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം നൽകിയിരിക്കുന്നത്

ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് യോഗി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അയോധ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള 44 പദ്ധതികൾക്കാണ് യോഗി സർക്കാർ രൂപം നൽകിയിരിക്കുന്നത്. ഇതിനായി 212.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ നടക്കുന്ന അതിവിശിഷ്ടമായ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇതോടെ, രാജ്യത്തിന്റെ ആധ്യാത്മിക തലസ്ഥാനമായി അയോധ്യ മാറും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ കർമ്മം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ദീപാവലി വേളയിൽ, പുണ്യഭൂമിയിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവവും സംഘടിപ്പിക്കുന്നതാണ്. നിലവിൽ, അദ്ദേഹം ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും, സന്യാസിമാരുമായും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അയോധ്യയിൽ നിർമ്മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമ്മാണം ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: ശബരിമല സന്നിധിയിൽ മിഥുനമാസ പൂജകൾ ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button