Latest NewsNewsIndia

2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്: കോൺഗ്രസിനെതിരെ വിമർശനവുമായി ജെ പി നദ്ദ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 2014 ന് മുമ്പും ശേഷവും രാജ്യത്ത് വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: അഖിൽ താലികെട്ടുന്നതിനു മുൻപ് അൽഫിയയെ ക്ഷേത്രത്തിൽ നിന്നും ബലമായി പിടിച്ചുകൊണ്ട് പോകാൻ പോലീസിന്റെ ശ്രമം

2014 ന് മുൻപ് ഇന്ത്യ അഴിമതി നിറഞ്ഞതായിരുന്നു. പക്ഷാഘാതം സംഭവിച്ചതിന് തുല്യമായിരുന്നു അന്ന് ഇന്ത്യയുടെ അവസ്ഥ. എങ്ങും അനിശ്ചിതത്വം നിറഞ്ഞിരുന്നു. ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാവിധത്തിലുമുള്ള കുംഭകോണങ്ങളും 2014ന് മുമ്പ് സംഭവിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ രണ്ട് മുഖങ്ങളാണ് നമുക്കിന്ന് കാണാൻ സാധിക്കുക. കഴിഞ്ഞ ഒമ്പത് വർഷത്തിന് മുമ്പും ശേഷവും. ഇന്ത്യയെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അക്ഷീണ പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മദ്യലഹരിയിൽ 49-കാരന്റെ വെളിപ്പെടുത്തല്‍: പുറത്ത്‌വന്നത്‌ മൂന്ന് പതിറ്റാണ്ട് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ കഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button