KollamNattuvarthaLatest NewsKeralaNews

കാ​ർ നി​ർ​ത്തു​മ്പോ​ൾ ഓ​ടി​യെ​ത്തി ക​ര​യുന്നു, ഭ​ക്ഷ​ണം കഴിക്കുന്നില്ല : ഉടമയെ തേടി അലഞ്ഞ്​ വളർത്തുനായ

അലച്ചിലും കുരയുമായി ര​ണ്ടു ദി​വ​സ​മാ​യി ജ​ർ​മ​ൻ ഷെ​പേ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്

ഓ​ച്ചി​റ: ഉടമയെ തേടി അലയുന്ന വളർത്തുനായ വ​ലി​യ​കു​ള​ങ്ങ​ര നി​വാ​സി​ക​ൾക്ക് നൊമ്പരമാകുന്നു. അലച്ചിലും കുരയുമായി ര​ണ്ടു ദി​വ​സ​മാ​യി ജ​ർ​മ​ൻ ഷെ​പേ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ പ്രദേശത്ത് ചുറ്റിത്തിരിയുകയാണ്. ഇത് കാണുന്നത് പ്രദേശവാസികളെ മനോവിഷമത്തിലാക്കുന്നു.

Read Also : ബെംഗളൂരു വിമാനത്താവളത്തില്‍ ബസപകടം: വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്

വ​ലി​യ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടെ​ത്തി​യ നാ​യ് കാ​ർ സ​മീ​പ​ത്ത്​ നി​ർ​ത്തു​മ്പോ​ൾ ഓ​ടി​യെ​ത്തി ക​ര​യു​ക​യാ​ണ്. ഭ​ക്ഷ​ണം കൊ​ടു​ത്തി​ട്ട് ക​ഴി​ക്കു​ന്നി​ല്ല. പ്രാ​യാ​ധി​ക്യം മൂ​ലം ആ​രോ കാ​റി​ൽ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന്​ നാ​ട്ടു​കാ​രുടെ സം​ശ​യം.

നാ​യ​യു​ടെ കരച്ചിൽ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലുള്ള ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ പ​റഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button