Latest NewsNewsIndiaCrime

അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍

മുംബൈ: അഞ്ചുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 15, 13 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ ആൺകുട്ടികൾ പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്. ഇവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, പ്രതികളായ ആണ്‍കുട്ടികള്‍ അഞ്ചുവയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, ബന്ധുക്കള്‍ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ്, പ്രതികളെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്‌കൂളിന് നേരെ ഐഎസുമായി ബന്ധമുള്ള അലെയ്ഡ് ഡെമോക്രറ്റിക് ഫോഴ്‌സിന്റെ ആക്രമണം, 25 മരണം

പരിചയമുള്ളവരായതിനാലാണ് പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം പോയതെന്നും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇരുവരും കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഇരുവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button