Latest NewsNewsInternational

ഗ്രീസ് കപ്പല്‍ ദുരന്തം: മുങ്ങി മരിച്ച 400 പേരും പാക് സ്വദേശികള്‍

ഗ്രീസ്: ഗ്രീസ് ബോട്ടപകടത്തില്‍പെട്ടത് നാനൂളോറം പാക് സ്വദേശികളെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 12 പേര്‍ മാത്രമാണ് രക്ഷപെട്ടത്.
അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ആകെ 700 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആകെ 78 പേരെയാണ് രക്ഷിക്കാനായത്. അഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷിക്കപ്പെട്ട 78 പേരില്‍ 12 പേര്‍ മാത്രമാണ് പാകിസ്ഥാന്‍ സ്വദേശികളെന്ന് പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ

കപ്പലില്‍ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍കാര്‍ ലോവര്‍ ഡെക്കിലാണ് ഉണ്ടായിരുന്നത് എന്നും ഇവരെ നിര്‍ബന്ധപൂര്‍വം അവിടെത്തന്നെ കയറ്റുകയായിരുന്നു എന്നും രക്ഷപെട്ടവരില്‍ ചിലര്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവര്‍ മുകളിലത്തെ ഡെക്കിലാണ് ഉണ്ടായിരുന്നത്. മുകളിലത്തെ ഡെക്കിലുള്ളവര്‍ക്ക് രക്ഷപെടാനുള്ള സാധ്യതയും കൂടുതലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button