ErnakulamLatest NewsKeralaNattuvarthaNews

ടൈ​ൽ പ​ണി​ക്കാ​ര​നാ​യ യു​വാ​വി​നെ കെ​ണി​യി​ൽ വീ​ഴ്ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ പ​ള്ളി​പ്പ​റ​മ്പ് കാ​വ് എം.​കെ.​കെ ന​ഗ​റി​ൽ പു​തു​മ​ന വീ​ട്ടി​ൽ മ​നീ​ഷ (26), സു​ഹൃ​ത്ത്​ മ​ട്ടാ​ഞ്ചേ​രി ഗു​ജ​റാ​ത്തി റോ​ഡി​ൽ ഹൗ​സ് ന​മ്പ​ർ 6/1347-ൽ ​സു​നി​ൽ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: ടൈ​ൽ പ​ണി​ക്കാ​ര​നാ​യ യു​വാ​വി​നെ കെ​ണി​യി​ൽ വീ​ഴ്ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി​​യും യു​വാ​വും പൊലീസ് പിടിയിൽ. തൃ​പ്പൂ​ണി​ത്തു​റ പ​ള്ളി​പ്പ​റ​മ്പ് കാ​വ് എം.​കെ.​കെ ന​ഗ​റി​ൽ പു​തു​മ​ന വീ​ട്ടി​ൽ മ​നീ​ഷ (26), സു​ഹൃ​ത്ത്​ മ​ട്ടാ​ഞ്ചേ​രി ഗു​ജ​റാ​ത്തി റോ​ഡി​ൽ ഹൗ​സ് ന​മ്പ​ർ 6/1347-ൽ ​സു​നി​ൽ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പൊലീസ് കതിർമണ്ഡപത്തിൽ നിന്നും കൊണ്ടുപോയിട്ടും പ്രണയത്തെ തകർക്കാനായില്ല: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നാളെ വിവാഹം

ടൈ​ൽ പ​ണി​ക്കാ​ര​നാ​യ യു​വാ​വ് ഫ്ലാ​റ്റി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് അ​വി​ട​ത്തെ ജീ​വ​ന​ക്കാ​രി​യാ​യ മ​നീ​ഷ​യെ പ​രി​ച​യ​പ്പെ​ട്ട​ത്. യു​വാ​വി​ൽ​നി​ന്ന്​ 2000 രൂ​പ ക​ട​മാ​യി വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ മ​നീ​ഷ യു​വാ​വി​നോ​ട് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇവിടെ സു​ഹൃ​ത്താ​യ സു​നി​ലു​മാ​യെ​ത്തി യു​വാ​വി​നെ ച​വി​ട്ടി​വീ​ഴ്ത്തു​ക​യും ഇ​ടി​വ​ള​ കൊ​ണ്ട് മു​ഖ​ത്തി​ടി​ക്കു​ക​യും മാ​ല പി​ടി​ച്ചു ​പ​റി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സു​നി​ലി​ന്‍റെ ഭാ​ര്യ​യാ​ണ് മ​നീ​ഷ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​വ​രി​ൽ​ നി​ന്നും മാ​ല വി​റ്റു​ കി​ട്ടി​യ പ​ണ​വും പ​ള്ളു​രു​ത്തി​യി​ലെ ജ്വ​ല്ല​റി​യി​ൽ ​നി​ന്ന്​ പ്ര​തി​ക​ൾ വി​റ്റ മാ​ല​യും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യ്, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ കെ.​പി അ​ഖി​ൽ, ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, സ​ജി, രാ​ജേ​ഷ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, ഇ​ഗ്നേ​ഷ്യ​സ്, ഷൈ​ജി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ല​ക്ഷ്മി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button