Latest NewsNewsInternational

അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ആചരിക്കാന്‍ തയ്യാറെടുത്ത് യു.എന്‍

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര യോഗാദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ആഘോഷിക്കുന്നതില്‍ ആകാംക്ഷഭരിതയാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിനാ ജെ മുഹമ്മദ്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്താണ് പ്രധാനമന്ത്രി യോഗദിനാചരണം നടത്തുക.

Read Also: ഉത്തര കൊറിയന്‍ ജയിലുകളില്‍ കൊടിയ പീഡനം, മന:സാക്ഷിയെ മരവിപ്പിക്കുന്ന റിപ്പോര്‍ട്ട്

യുഎന്‍ജിഎ പ്രസിഡന്റ് സിസബ കൊറോസിയും പ്രധാനമന്ത്രിയ്ക്കൊപ്പം യോഗദിനാചരണത്തില്‍ പങ്കുച്ചേരാന്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതില്‍ പ്രഥമ സ്ഥാനം വഹിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പ് പറഞ്ഞു. ലോകത്തിലെ എല്ലാവര്‍ക്കും യോഗയുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞതായും കൂടുതല്‍ പേര്‍ യോഗ അഭ്യസിക്കാന്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 21-ന് യുഎന്‍്ര ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗദിനാചരണത്തിന് നേതൃത്വം വഹിക്കും. ജെറ്റ് വിമാനങ്ങള്‍ മുകല്‍ സെമി കണ്ടക്ടര്‍ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കുവിധമാകും സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button