Latest NewsNewsIndia

അന്താരാഷ്ട്ര യോഗ ദിനം: സിയാച്ചിൻ ഹിമാനിയിൽ യോഗ അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം

ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളിലെ പ്രധാനപ്പെട്ട ഹിമാനികളിൽ ഒന്നാണ് സിയാച്ചിൻ

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സിയാച്ചിനിൽ യോഗ അവതരിപ്പിച്ച് ഇന്ത്യൻ സൈന്യം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് സൈന്യം യോഗാ ദിനം ആചരിച്ചത്. നിലവിൽ, -40 ഡിഗ്രി സെൽഷ്യസിന് താഴെയാണ് സിയാച്ചിനിലെ താപനില. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം യോഗ സംഘടിപ്പിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പോലും യോഗ അവതരിപ്പിച്ചത് സൈന്യത്തിന്റെ പ്രതിരോധശേഷിയുടെ പ്രകടനമായാണ് വിലയിരുത്തുന്നത്.

ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളിലെ പ്രധാനപ്പെട്ട ഹിമാനികളിൽ ഒന്നാണ് സിയാച്ചിൻ. ഇന്ത്യ- പാകിസ്ഥാൻ നിയന്ത്രണരേഖ അവസാനിക്കുന്നതും ഇവിടെ വച്ചാണ്. വർഷം മുഴുവൻ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് ഈ മേഖലയിൽ അനുഭവപ്പെടാറുള്ളത്. ഇത്തവണ വിവിധ സൈനിക വിഭാഗങ്ങൾ യോഗ അവതരിപ്പിച്ചിട്ടുണ്ട്. സിയാച്ചിൻ ഗ്ലേസിയർ, പാംഗോങ് ത്സോ, അരുണാചൽ, രാജസ്ഥാൻ മരുഭൂമി, കൊച്ചി എന്നിങ്ങനെ വിവിധ മേഖലകളിൽ യോഗാഭ്യാസങ്ങൾ നടത്തിയിട്ടുണ്ട്.

Also Read: നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ, കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കണം: മനു കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button