KottayamKeralaNattuvarthaNews

കാ​പ്പാ നി​യ​മം ലം​ഘി​ച്ചു: ഡ്രാ​ക്കു​ള ബാ​ബു പിടിയിൽ

ഇ​ടു​ക്കി ബാ​ല​ഗ്രാം സ്വ​ദേ​ശി​യും വ​ര്‍ഷ​ങ്ങ​ളാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​ല​ഞ്ഞു ​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​യാ​ളും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ ബാ​ബു(ഡ്രാ​ക്കു​ള ബാ​ബു, ചു​ണ്ടെ​ലി ബാ​ബു-48)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: കാ​പ്പാ നി​യ​മം ലം​ഘി​ച്ച​യാ​ൾ പൊ​ലീ​സ് പിടിയിൽ. ഇ​ടു​ക്കി ബാ​ല​ഗ്രാം സ്വ​ദേ​ശി​യും വ​ര്‍ഷ​ങ്ങ​ളാ​യി കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​ല​ഞ്ഞു ​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​യാ​ളും ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ ബാ​ബു(ഡ്രാ​ക്കു​ള ബാ​ബു, ചു​ണ്ടെ​ലി ബാ​ബു-48)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്: 60 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​യാ​ള്‍ നി​യ​മം ലം​ഘി​ച്ച് കോ​ട്ട​യ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന്, കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ഇ​യാ​ളെ തി​രു​ന​ക്ക​ര മൈ​താ​ന​ത്തു ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button