Latest NewsNewsIndiaInternational

യോഗാദിനം: ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം

ന്യൂയോർക്ക്: ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം നേടിയത്. ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത് 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്.

Read Also: മൂത്രമൊഴിക്കാന്‍ പൊതു ശൗചാലയത്തില്‍ കയറിയപ്പോൾ തെന്നി വീണു പരിക്കേറ്റു, പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്‌കന്‍

ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവർ ഭാഗമായി. യോഗ ഇന്ത്യയുടെ സംഭാവനയാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ 70 അടി ആഴത്തിലേക്ക് വീണു: കാലൊടിഞ്ഞ് യുവതി, രക്ഷകരായി അഗ്നിരക്ഷാ സേന

shortlink

Related Articles

Post Your Comments

Related Articles


Back to top button