AlappuzhaKeralaNattuvarthaLatest NewsNews

ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ​ഗൃ​ഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു

ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്

അരൂർ: പ്രഭാത സവാരിക്കിറങ്ങിയ ഗൃ​ഹനാഥനെ ഇരുചക്രവാഹനത്തിലെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം: അഭിമാന നേട്ടവുമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ

ഇന്ന് രാവിലെ ചന്തിരൂർ പാലത്തിന് സമീപത്തായിരുന്നു സംഭവം നടന്നത്. പ്രാണരക്ഷാർത്ഥം ഓടിയ നൗഷാദ് നിലത്ത് വീണു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, നാട്ടുകാരാണ് നൗഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും ഇടതു ചുമലിനുമാണ് കുത്തേറ്റത്. തലയ്ക്ക് മൂന്ന് കുത്തേറ്റിട്ടുണ്ട്.

Read Also : ‘പ്രിയയുടെ നിയമനം 100% ശരി, ഗവർണർ ഇനി എന്തു പറയും?’: ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പികെ ശ്രീമതി

സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്തു. അക്രമി സഞ്ചരിച്ച ഇരുചക്ര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button