KeralaLatest NewsNews

വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച് നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച് ആണ് 17 വയസുകാരായ കുട്ടികൾ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തുകയായിരുന്നു.

ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button