Latest NewsKeralaNews

കെ സുധാകരൻ രാജിവക്കണം: വേട്ടയാടലെങ്കിൽ സിപിഎമ്മുമായി ദേശീയതലത്തിൽ കോൺഗ്രസ് സഹകരിക്കുന്നതെങ്ങനെയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എംപി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ ധാർമികത കെ സുധാകരന് ബാധകമല്ലേ എന്ന് കോൺഗ്രസ് ദേശീയ നേതൃത്വവും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: നഗ്നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് അയച്ച് നൽകി, വിവാഹം മുടങ്ങി: യുവതിയുടെ പരാതിയിൽ മൂന്നുപേര്‍ അറസ്റ്റില്‍

പരസ്പരം സംരക്ഷിച്ചും ന്യായീകരിച്ചുമാണ് മോൻസനും സുധാകരനും സംസാരിക്കുന്നത്. ഡൽഹിയിൽ പോക്‌സോ കേസ് എടുത്താൽ ധാർമികത പറഞ്ഞ് മുറവിളി കൂട്ടുന്നവർ ഇതിൽ മിണ്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണൻ വെണ്ണ കഴിച്ച പാത്രവും മോശയുടെ അംശവടിയും മോൻസന്റെ കയ്യിലുണ്ടെന്ന് വിശ്വസിച്ച നിഷ്‌ക്കളങ്കൻ ആണ് കെപിസിസി അധ്യക്ഷനെങ്കിൽ അതും ജനമറിയട്ടേ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

കെ സുധാകരനെ കുടുക്കിയത് ആണെങ്കിൽ പട്‌നയിൽ വേദി പങ്കിടുമ്പോൾ സീതാറാം യെച്ചൂരിയോട് കെ സി വേണുഗോപാലിന് ചോദിക്കാമായിരുന്നില്ലേ. കേന്ദ്ര അന്വേഷണ ഏജൻസികൾ വൈരാഗ്യം തീർക്കുന്നവരെന്ന് അഭിപ്രായപ്പെടുന്ന കോൺഗ്രസ് സുധാകരനെ കുടുക്കിയത് രാഷ്ട്രീയ വൈരാഗ്യമെങ്കിൽ പിന്നെ എന്തിനാണ് സിപിഎമ്മിനോട് സഹകരിക്കുന്നത്. അവസരവാദക്കാർക്ക് ജനങ്ങളുടെ കണ്ണിൽ എല്ലാക്കാലവും പൊടിയിടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയത് 70 ശതമാനം 2000 രൂപ നോട്ടുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button