KeralaLatest NewsNews

കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിച്ചു, ഓട്ടോയില്‍ രക്ഷപ്പെട്ടു

രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു. കളരിമുക്ക് മയിച്ചാല്‍ റോഡിലെ എൻ.കെ.ഷിമിയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം.

ഓട്ടോയില്‍ യുവതിയുടെ വീട്ടില്‍ എത്തിയ മാലൂര്‍ സ്വദേശിയായ നൗഫല്‍ ആണ് ആക്രമണം നടത്തിയത്. കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്ന ഷിമിയുടെ ഇരു കൈകളിലും ബ്ലേഡ് ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട്

ഷിമിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് ചന്ദ്രനെ കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഷിമിയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. ഭര്‍ത്താവിനു വേണ്ടി വാങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button