Latest NewsKeralaNews

കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെ: എ കെ ബാലൻ

തിരുവനന്തപുരം: കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. മോൺസൺ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരൻ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്‍

പഴയ ഗ്രൂപ്പുകൾക്കു പകരം പുതിയ ഗ്രൂപ്പുകൾക്ക് നേതൃത്വം കൊടുത്താൽ പഴയ ഗ്രൂപ്പുകൾ തിരിച്ചുവരും എന്നു പറഞ്ഞതും ഉമ്മൻചാണ്ടിയുടെ മനസ്സ് അറിയാതെയാണ് ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചത് എന്ന് പറഞ്ഞതും ബെന്നി ബഹനാനാണ്. ബ്ലോക്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അമർഷം രേഖപ്പെടുത്തി ഹൈക്കമാന്റിനെ സന്ദർശിച്ചത് എം എം ഹസ്സനും രമേശ് ചെന്നിത്തലയുമാണ്. ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള പരിശീലനത്തിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നതും ഓർമിക്കുക. കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഒരു ഭാഗമാണ് കെ സുധാകരനെതിരായ കേസും അത് രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ പങ്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരനെതിരായി കേസ് കൊടുത്തവരൊക്കെ കോൺഗ്രസുകാരാണ്. അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലിൽ എടുത്ത് പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോൺഗ്രസ് നേതാവാണ്. പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസിൽ പരാതി നൽകിയത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യം മൂർച്ഛിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അടുത്ത മുഖ്യമന്ത്രി താനാണെന്ന് ഓരോ നേതാവിനും ഉണ്ടാകുന്ന തോന്നലാണ്. ഒരാൾ മുന്നിൽ വരുമ്പോൾ ബാക്കിയുള്ളവരെല്ലാം പിന്നിൽ നിന്ന് വലിക്കുന്നതിനും അപവാദ പ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരമാണെന്ന് എ കെ ബാലൻ വ്യക്തമാക്കി.

നേരത്തെ നൽകിയ പരാതി അന്വേഷണ ഏജൻസി ഗൗരവമായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതിയിൽ കൊടുത്ത ഹർജിയുടെ തുടർച്ചയാണ് ഈ കേസിന്റെ ഇപ്പോഴത്തെ പരിണാമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button